പുനർവിവാഹിതനായ സംവിധായകൻ എ.എൽ. വിജയ്ക്ക് ആശംസയുമായി ആദ്യ ഭാര്യ അമല പോൾ. തന്റെ പുതിയ ചിത്രം ആടൈയുടെ പ്രചരണപരിപാടിക്കിടെയാണ് താരം മനസ് തുറന്നത്.
വിജയ് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. പൂർണമനസോടെ അദ്ദേഹത്തിന് വിവാഹാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ. അമല പറഞ്ഞു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2014 ലായിരുന്നു അമല പോളും വിജയും വിവാഹിതരായത്. എന്നാൽ 2017ൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകുകയായിരുന്നു.