കലാഭവൻ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയിലെ നായകൻ പൃഥ്വിരാജാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
കോമഡി ആക്ഷൻ എന്റർടെയ്നർ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ റോണി എന്നു പേരുള്ള കാറ്ററിംഗ് തൊഴിലാളിയുടെ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, മിയ, ഐമ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
തമിഴ് നടൻ പ്രസന്ന, വിജയരാഘവൻ, ധർമജൻ ബോൾഗാട്ടി, ലാൽ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.