ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ ജസ്പ്രീത് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരിൽ ഒരാൾ സിനിമ താരം അനുപമ പരമേശ്വരനായത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് അനുപമയെ ബുംറ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു അനുപമ പരമേശ്വരൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ ഗോസിപ്പുകൾ അതിരുവിട്ടതാണ് അനുപമയെ ബുംമ്ര അണ്‍ഫോളോ ചെയ്യുവാൻ കാരണമായത്.
തെലുങ്കിൽ തിരക്കേറിയ നടിയായി മാറിയ അനുപമ, ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമയിൽ സഹസംവിധായികയാകുകയാണ്.