ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാലിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. ചൈനീസ് ആയോധന കല അഭ്യാസിയുടെ ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
നവാഗതരായ ജിബി, ജോജു എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ഇട്ടിമാണിയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.