മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാർ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഗായകന്റെ ജീവിതം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്.
സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനു മുമ്പ് സുബിൽ സുരേന്ദ്രൻ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന സിനിമയിൽ എം.ജി. ശ്രീകുമാർ അഭിനയിച്ചിരുന്നു.