നാഗചൈതന്യ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ നിന്നും കീർത്തി പിന്മാറിയതായാണ് പുറത്തു വരുന്ന പുതിയ സൂചനകൾ. കല്യാണ് കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ബംഗ്ഗരാജു എന്നാണ് പേരിട്ടിരുന്നത്.
തിരക്കഥ മുഴുവൻ വായിച്ച താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്തതാണ് സിനിമയിൽ നിന്നും താരം പിന്മാറാൻ കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.