ധ്യാൻ ശ്രീനിവാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിവിൻ പോളി, നയൻതാര എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അജു വർഗീസ്, ഭഗത് മാനുവൽ, നന്ദൻ, ഹരികൃഷ്ണൻ ശ്രാവണ്‍, ഉർവശി, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്കു ശേഷം മലർവാടി ആർട്സ് ക്ലബിലെ താരങ്ങളെല്ലാം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.