അരുണ്‍ വിജയ് നായകനാകുന്ന ബോക്സറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിവേക് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയിൽ റിഥിക സിംഗാണ് നായിക.
ഒരു ബോക്സിംഗ് താരമായാണ് ചിത്രത്തിൽ അരുണ്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കു വേണ്ടി പീറ്റർ ഹെയ്ന്റെയും ജോണി ട്രിയുടെയും ശിക്ഷണത്തിൽ താരം ആയോധനകല അഭ്യസിച്ചിരുന്നു.
എറ്റ്സ്ട്രെറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വി. മതിയളഗനാണ് ചിത്രം നിർമിക്കുന്നത്.