+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി മേഖലാജാഥ പര്യടനം എട്ടുമുതൽ

ആലപ്പുഴ: ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ നയിക്കുന്ന മേഖലാ പ്രചരണ ജാഥകൾ എട്ടിനും 12നും ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമ
ബിജെപി മേഖലാജാഥ പര്യടനം എട്ടുമുതൽ
ആലപ്പുഴ: ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ നയിക്കുന്ന മേഖലാ പ്രചരണ ജാഥകൾ എട്ടിനും 12നും ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ടിനു വൈകുന്നേരം നാലിനാണ് എം.ടി. രമേശ് നയിക്കുന്ന തിരുവനന്തപുരം മേഖലാ ജാഥ ചെങ്ങന്നൂരിൽ നിന്നും ജില്ലയിൽ പര്യടനം ആരംഭിക്കുന്നത്. ഒ. രാജഗോപാൽ എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്യും.

ഒമ്പതിനു രാവിലെ 9.30നു കുട്ടനാട്ടിലെ മങ്കൊമ്പിലും 10.30നു ഹരിപ്പാട് താലൂക്ക് ആശുപത്രിക്കു സമീപവും 11.30നു കായംകുളം പാർക്ക് മൈതാനിയിലും മൂന്നിനു മാവേലിക്കര ചാരുംമൂട്ടിലും ജാഥയ്ക്കു സ്വീകരണം നൽകും. ശോഭാ സുരേന്ദ്രൻ നയിക്കുന്ന എറണാകുളം മേഖലാ ജാഥ 12നു വൈകുന്നേരം അഞ്ചിനു അരൂരിലെ തുറവൂരിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്.

ആറിനു ചേർത്തലയിലും ഏഴിനു ആലപ്പുഴയിലും ജാഥയ്ക്കു സ്വീകരണം നൽകും. സമാപന സമ്മേളനം ബിജെപി മുൻ സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രചരണ ജാഥയുമായി ബന്ധപ്പെട്ട് ഗൃഹസമ്പർക്കമടക്കമുള്ള പ്രചരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മളനത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പാലമുറ്റത്ത് വിജയകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.