+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂകാഭിനയത്തിൽ വാട്സ് ആപ്പ് ദുരന്തം

അമ്പലപ്പുഴ: വാട്സ്ആപ്പ് ദുരന്തം മൂകാഭിനയത്തിൽ അവതരിപ്പിച്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. ഏറെ കഷ്ടപ്പാടുകൾക്കിടയിലും മകളുടെ ആഗ്രഹത്തിനു വഴങ്ങി മുന്തിയ ഇനം മൊബൈൽ വാങ്ങി നൽകുകയും ആ മൊബൈ
മൂകാഭിനയത്തിൽ വാട്സ് ആപ്പ് ദുരന്തം
അമ്പലപ്പുഴ: വാട്സ്ആപ്പ് ദുരന്തം മൂകാഭിനയത്തിൽ അവതരിപ്പിച്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. ഏറെ കഷ്ടപ്പാടുകൾക്കിടയിലും മകളുടെ ആഗ്രഹത്തിനു വഴങ്ങി മുന്തിയ ഇനം മൊബൈൽ വാങ്ങി നൽകുകയും ആ മൊബൈലിൽ അവളുടെ ജീവൻ ഒടുങ്ങേണ്ടി വരുന്ന കഥയുമായിരുന്നു മൂകാഭിനയത്തിന്റെ പ്രമേയം. ആനുകാലിക പ്രസക്‌തമായ ഈ സന്ദേശം അഭിനയത്തിൽക്കൂടി വരച്ചുകാട്ടിയപ്പോൾ നിത്യേന നടക്കുന്ന ഒരു യാഥാർഥ്യം കൂടി കാണികളിലെത്തുകയായിരുന്നു. ഫാത്തിമ, അഞ്ജന, രേഷ്മ, ആലിയ, അമീന, ദിവ്യ, പൂജ, എന്നീ കുട്ടികൾ ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്. നാഷണൽ മൈന്റ്തീയേറ്റർ അംഗമായ ആദംഷായാണ് ഇവരുടെ ഗുരു.