കന്നഡ നടി വിജയലക്ഷ്മി തന്റെ മക്കളെ നായികമാരാക്കി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുന്നു. മക്കളായ വൈഭവി, വൈനിധി, വൈസിരി എന്നിവരെ നായികമാരാക്കിയാണ് വിജയലക്ഷ്മി ചിത്രം സംവിധാനം ചെയ്തത്. യാന എന്നാണ് ചിത്രത്തിന്റെ പേര്.
കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിർമിക്കുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധാംശു ആണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവ്. സുഹാസിനി, ചിത്ര അയ്യർ, സുമുഖ, ചക്രവർത്തി, അഭിഷേക് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ആഷ്മി പ്രോഡക്ഷൻസ് ആണ് നിർമാണം.