ശങ്കർ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന പതിനെട്ടാംപടിയുടെ ഡിജിറ്റൽ റൈറ്റ് ആമസോൺ പ്രൈമിന്. 4.2 കോടി രൂപ മുടക്കിയാണ് ആമസോണ്‍ പതിനെട്ടാം പടിയുടെ റൈറ്റ് സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സ്റ്റൈലിഷായുള്ള അദ്ദേഹത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. 150 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
60ലധികം പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമയൊരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദന്, പൃഥ്വിരാജ്, ആര്യ, അഹാന കൃഷ്ണ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അതിഥിയായി എത്തുന്നത്.