സിനിമയിൽ 27 വർഷങ്ങൾ പൂർത്തിയാക്കിയ ഷാരൂഖ് ഖാന് അഭിനന്ദനവുമായി സച്ചിൻ. എന്നാൽ ഷാരൂഖ് ഖാനെ ട്രോളിയാണ് സച്ചിൻ അഭിനന്ദനം അറിയിച്ചത്.
ഷാരൂഖ് ഖാൻ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ പങ്കുവച്ചാണ് സച്ചിൻ ആശംസയറിയിച്ചത്. പ്രിയപ്പെട്ട ബാസിഗർ, ഒരിക്കലും ഹെൽമറ്റ് വലിച്ചെറിയരുത്. ബൈക്ക് ഓടിക്കുന്ന സമയത്തെല്ലാം ഹെൽമറ്റ് ധരിക്കണം. ബോളിവുഡിലെ 27 വർഷങ്ങൾക്ക് അഭിനന്ദനങ്ങൾ. ഉടനെ നേരിൽ കാണാം പ്രിയ സുഹൃത്തേ.. എന്നാണ് സച്ചിൻ കുറിച്ചത്.
My friend Helmet pehenkar, On Drive..Off drive & Straight drive, karna aap se zyaada behtar kaun sikha sakta hai! Will tell my grand children, I got my ‘driving’ lessons from the great Sachin himself. See u soon over some fish curry. Thank u. https://t.co/QGG5YaGnu3
— Shah Rukh Khan (@iamsrk) June 29, 2019
ഉടൻ തന്നെ ഷാരൂഖ് മറുപടിയും നൽകി. ഓണ്‍ ഡ്രൈവിലും ഓഫ് ഡ്രൈവിലും എന്തിന്, സ്ട്രെയിറ്റ് ഡ്രൈവിലും ഹെൽമറ്റ് ധരിക്കുന്ന സുഹൃത്തെ. വലിയ പാഠം ഞാൻ പഠിച്ചു. ഞാൻ ഡ്രൈവിംഗിന്റെ ബാല പാഠങ്ങൾ പഠിച്ചത് സച്ചിനിൽ നിന്നാണെന്ന് ഭാവിയിൽ എന്റെ കൊച്ചുമക്കളോട് എനിക്ക് പറയാമല്ലോ. കുറച്ച് മീൻ കറിയുമായി ഉടൻ തന്നെ കാണാം. നന്ദി. എന്ന് ഷാരൂഖും കുറിച്ചു
ഇരുവരുടെയും കുറിപ്പുകൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.