വിക്രം നായകനാകുന്ന പുതിയ സിനിമ കാദരം കൊണ്ടാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. രാജേഷ് സെൽവയാണ് സിനിമയ്ക്കായി തിരക്കഥയെഴുതുന്നത്.
അക്ഷര ഹസൻ, ലെന എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുമ്പ് പുറത്തുവിട്ട സിനിമയുടെ പോസ്റ്ററിനും മറ്റും മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ് കമൽ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നടൻ കമൽഹാസനാണ് ചിത്രം നിർമിക്കുന്നത്.