ജ്യോതിക നായികയാകുന്ന രാക്ഷസി റിലീസിനൊരുങ്ങുന്നു. അധ്യാപികയായ ഗീത റാണി എന്ന കഥാപാത്രത്തെ ജ്യോതിക അവതരിപ്പിക്കുന്ന സിനിമ ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തും. നവാഗതനായ സൈ. ഗൗതം രാജാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പൂർണിമ ഭാഗ്യരാജ്, ഹരീഷ് പേരടി, കവിത ഭാരതി, സത്യൻ, മുത്തുരാമൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരാണ് സിനിമ നിർമിക്കുന്നത്.