ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ഒടിയനിലെ വേഷം നിസാരമല്ല. മുന്പു കേരളത്തിൽ ജീവിച്ചിരുന്ന പ്രത്യേക ഗോത്ര വർഗമാണ് ഒടിയൻ. ഇവരുടെ ജീവിതശൈലിയാണു ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്പിലെത്തിക്കുന്നത്. ഒടിയൻ ഗോത്രത്തിലെ അവസാന കണ്ണിയായ മാണിക്യനായാണു ലാൽ ഈ ചിത്രത്തിലെത്തുന്നത്.
മാണിക്യൻ വലിയൊരു ഒാട്ടക്കാരൻ കൂടിയാണ്. സാധാരണക്കാരിൽനിന്നും വ്യത്യസ്തമായി നാലുകാലിൽ ഒാടുകയും ചാടുകയും ചെയ്യും. 30 മുതൽ 65 വയസുവരെയുള്ള കഥാപാത്രത്തെയാണു ലാൽ കൈകാര്യം ചെയ്യുക. വിസ്മയങ്ങളും സങ്കല്പങ്ങളും കൂട്ടിയിണക്കിയാണു ചിത്രം യാഥാർഥ്യമാക്കുകയെന്നു സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ പറയുന്നു. 40 കോടിരൂപ ചെലവിൽ ത്രീഡിയിലാണു ചിത്രം ഒരുങ്ങുന്നത്.