മരണമടഞ്ഞ വീട്ടുജോലിക്കാരന്റെ ശവമഞ്ചം എടുത്ത് അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. 40 വർഷത്തോളം അമിതാബ് ബച്ചന്റെ വീട്ടിൽ ജോലി ചെയ്ത ഒരാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തിയത്.
മരണമടഞ്ഞയാൾക്ക് പൂർണ ബഹുമാനം നൽകി ഇരുവരും ശവമഞ്ചം ചുമക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഏറെ കൈയടിയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
ബഹുമതിയുടെ ഉന്നതിയിലാണെങ്കിലും സാധാരണമനുഷ്യരെ പോലെയുള്ള ബിഗ്ബിയുടെയും മകന്റെയും പ്രവർത്തികൾ പ്രശംസനീയമാണെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.