ചേട്ടൻ അനൂപിനെക്കുറിച്ചു പറയുന്പോൾ അനുശ്രീക്ക് നൂറുനാവാണ്. എല്ലാക്കാര്യത്തിലും അനുശ്രീക്ക് പിന്തുണ നൽകുന്ന, എപ്പോഴും കരുത്തായി കൂടെ നിൽക്കുന്നയാളാണ് ചേട്ടൻ അനൂപ്. പക്ഷെ ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ഒരു മുട്ടൻ പണി കൊടുത്തിരിക്കുകയാണ് അനിയത്തി.
അനുശ്രീ തന്നെയാണ് തന്റെ ചേട്ടന് പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസിനെപ്പറ്റി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. പിറന്നാൾ ദിനത്തിൽ വെളുപ്പിന് പന്ത്രണു മണിക്ക് ചേട്ടനേയും കുടുംബാംഗങ്ങളേയും വിളിച്ചുണർത്തി സദ്യ കൊടുക്കുകയാണ് അനുശ്രീ ചെയ്തത്.
പിറന്നാൾ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തിൽ നിന്ന് എല്ലാവരെയും എണീപ്പിച്ചു ഒരു സദ്യ കൊടുത്താൽ എങ്ങനെയിരിക്കും ? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം'- അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പിറന്നാൾ ദിനത്തിലെ ചിത്രങ്ങളെല്ലാം അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സദ്യ നൽകിയ അനുശ്രീ മറ്റൊരു സമ്മാനം കൂടി ചേട്ടന് നൽകിയിട്ടുണ്ട്. ഒരു ആഡംബര ബൈക്ക് ആണ് അനുശ്രീ സമ്മാനമായി നൽകിയത്.