മമ്മൂട്ടിയെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന പതിനെട്ടാം പടി ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തും. ഏബ്രഹാം ജോണ് പാലത്തിങ്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സൂപ്പർതാരത്തിനൊപ്പം പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണകുമാർ, സാനിയ അയ്യപ്പൻ എന്നിവരും പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.