ബിബിൻ ജോർജ് നായകനാകുന്ന മാർഗം കളിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഒരു കുട്ടനാടൻ മാർപാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക.
സുരഭി സന്തോഷ്, സൗമ്യ മേനോൻ, സിദ്ധിഖ്, ശാന്തി കൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, ബിനു തൃക്കാക്കര എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിസ്റ്റിൻ സ്റ്റീവൻ, ആൽവിൻ ആന്റണി എന്നിവരാണ് സിനിമ നിർമിക്കുന്നത്.