ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പൊറിഞ്ചു മറിയം ജോസിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബാന്റ് മേളത്തിന്റെ താളത്തിനൊത്ത് ഡാൻസ് ചെയ്യുന്ന ചെമ്പൻ വിനോദ് ജോസിന്റെയും നൈല ഉഷയുടെയും ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോജു ജോർജും സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രനാണ്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻ വതരിപ്പിച്ച് കീർത്തന മൂവീസിന്റെ ബാനറിൽ റെജി മേനോനാണ് സിനിമ നിർമിക്കുന്നത്.