നടി വിഷ്ണുപ്രിയ വിവാഹിതയായി. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയൻ ആണ് വരൻ. ആലപ്പുഴ കാംലറ്റ് കണ്വെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂണ്‍ 29ന് തിരുവനന്തപുരം അൽ സാജ് കണ്വെൻഷൻ സെന്ററിൽ വച്ച് വിവാഹസത്ക്കാരമൊരുക്കുന്നുണ്ട്.
ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്കിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വിഷ്ണുപ്രിയ മലയാളത്തിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലിലാണ് താരം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.