+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനിത മാന്യമായി സംസാരിക്കണമെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ചാനൽ അവതാരകനെ അശ്ലീല ഭാഷയിൽ വിമർശിച്ച സിനിമസീരിയൽ താരം അനിത നായർക്കെതിരേ വിമർശനവുമായി ഭാഗ്യലക്ഷ്മി. അനിത പറഞ്ഞ പല കാര്യങ്ങളോടും
അനിത മാന്യമായി സംസാരിക്കണമെന്ന് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് ചാനൽ അവതാരകനെ അശ്ലീല ഭാഷയിൽ വിമർശിച്ച സിനിമ-സീരിയൽ താരം അനിത നായർക്കെതിരേ വിമർശനവുമായി ഭാഗ്യലക്ഷ്മി. അനിത പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പുണ്ടെങ്കിലും ഒരു വ്യക്തിയ വിമർശിക്കുന്പോൾ സ്വയം നാണംകെടരുതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

അനിത ഉപയോഗിക്കുന്ന ഭാഷ ഒരു തരത്തിലും നല്ലതല്ലെന്നും ഒരാളെ ഇത്തരം മോശം പദങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്പോൾ അനിത തന്നെയാണ് മോശമാകുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചാനൽ അവതാരകനെ വിമർശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യയെയും അനിത അപമാനിച്ചു. ഇതുവഴി മറ്റൊരു സ്ത്രീയെക്കൂടിയാണ് അനിത അപമാനിച്ചതെന്നും ഭാഗ്യലക്ഷ്മി ഓർമിപ്പിച്ചു.

അനിത മുൻപ് മറ്റൊരു ചാനലിലെ പരിപാടിയുമായി ബന്ധപ്പെട്ട് ലക്ഷ്മി നായരെ മോശം ഭാഷയിൽ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നമ്മുക്ക് മറ്റൊരാളെ വിമർശിക്കാൻ അവകാശമുണ്ടെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്നും ഇത് പറയുന്ന തന്നെ തെറിപറയാൻ വരരുതെന്നും ഭാഗ്യലക്ഷ്മി ഓർമിപ്പിച്ചു.