യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീനിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പള്ളിച്ചട്ടമ്പി എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ നായകനായി എത്തുന്നത് ടോവിനൊ തോമസാണ്.
സിനിമയുടെ ഒൗദ്യോഗീക പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സുരേഷ് ബാബുവാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.