മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നാടൻ തോക്ക് കൈയിലേന്തി നാടൻ കോഴിയെയും കൈയിൽപ്പിടിച്ച് നടന്നു വരുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
നവാഗതരായ ജിബി, ജോജു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹണി റോസാണ് സിനിമയിലെ നായിക. രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ധിഖ് തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.