മോഹൻലാൽ-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്പുരാൻ എന്നാണ് സിനിമയുടെ പേര്. രാജാവിനെക്കാൾ വലിയവൻ എന്നാൽ ദൈവത്തേക്കാൾ ചെറിയവൻ എന്ന കുറിപ്പോടെ ലൂസിഫറിലെ അവസാന രംഗവും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച സിനിമ 200 കോടി ക്ലബിൽ സ്ഥാനം നേടിയിരുന്നു. സംവിധായകൻ ഫാസിൽ, കലാഭവൻ ഷാജോണ്‍, ബൈജു, വിവേക് ഒബ്റോയി, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.