വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 1999ൽ റിലീസ് ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണിത്. വിനയന്റെ മകൻ വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ആരതിയാണ് നായിക.
ശ്രീനാഥ് ഭാസി, റിയാസ്, വിഷ്ണു ഗോവിന്ദ്, സലീം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, ശരണ്യ, കനകലത എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.