അനശ്വര നടൻ സത്യൻ മാഷിന്റെ ജീവിതം വെള്ളിത്തരയിലൊരുങ്ങുന്നു. നടൻ ജയസൂര്യയയാണ് സത്യനെ അവതരിപ്പിക്കുന്നത്. ജയസൂര്യ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യമറിയിച്ചത്. സിനിമയിലെ ഫാൻമേയ്ഡ് ക്യാരക്ടർ പോസ്റ്ററും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.
ബി.ടി. അനിൽ കുമാർ, കെ.ജി. സന്തോഷ് എന്നിവരുടെ തിരക്കഥയിൽ നവാഗതനായ രതീഷ് രഘുനന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.