റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായക കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. നടിയും സംവിധായികയുമായ ഗീതു മോഹൻദാസാണ് ഇതിനെ കുറിച്ച് അറിയിച്ചത്.
സിനിമയുടെ ചിത്രീകരണം ബോംബയിൽ ആരംഭിച്ചു. നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ് റിലീസിനൊരുങ്ങുന്ന റോഷൻ മാത്യുവിന്റെ ഏറ്റവും പുതിയ ചിത്രം. മൻമർസിയാന ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് റോഷൻ നായകനാകുന്നത്.