ജീവ, ശാലിനി പാണ്ഡെ, യോഗി ബാബു, മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ സാന്റി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോറില്ല 21ന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
ഒരു കൂട്ടം ചെറുപ്പക്കാർ ചിന്പാൻസിയുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിക്കുന്നതാണ് ഈ കോമഡി ത്രില്ലർ ചിത്രത്തിന്റെ പ്രമേയം. തായ്ലാൻഡിൽ നിന്നും അഭിനയവും അഭ്യാസങ്ങളും പരിശീലിച്ച ഒരു ഒറിജിനൽ ചിന്പാൻസി ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.