ഡോ. ബിജുവിന്റെ പുതിയ ചിത്രം "വെയിൽമരങ്ങൾ" ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരമാണ് ചിത്രം നിർമിച്ചത്. പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്കാരങ്ങൾക്കായാണ് ചിത്രം മത്സരിക്കുന്നത്. ഗോൾഡൻ ഗോബ്ലറ്റ് പുരസ്കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയും വെയിൽമരങ്ങൾ ആണ്.
അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണയിക്കുന്ന "ഫിയാപ്ഫി'ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്ഹായ്ലേത്. ഇന്ദ്രൻസാണ് ചിത്രത്തിലെ പ്രധാന നടൻ.
ജൂൺ 15 മുതൽ 24 വരെയാണ് മേള നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന എം.ജെ. രാധാകൃഷ്ണനാണ്. സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.