ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുൻ തമിഴിലേക്ക് ധനുഷ് റീമേക്ക് ചെയ്യുന്നു. പൊതുവേ റീമേക്ക് ചിത്രങ്ങളോട് താൽപര്യം കാണിക്കാത്ത ധനുഷ് അന്ധാദുൻ തമിഴിലേക്ക് എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
അന്ധാദുൻ ഒരു ബ്രില്യന്റ് സിനിമയാണെന്നും അതിന്റെ റീമേക്ക് അവകാശം സ്വന്തമാക്കാൻ മുന്പേ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്നും ധനുഷ് പറഞ്ഞു. ഹോളിവുഡ് ചിത്രം ദ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീറാണ് സൂപ്പർ താരത്തിന്റേതായി റിലീസിംഗിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീറിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ധനുഷ് റീമേക്ക് വിവരം പറഞ്ഞത്. എന്നാൽ സിനിമ നിർമിക്കുകയാണോ അതോ അഭിനേതാവായി എത്തുകയാണോ എന്നീ കാര്യങ്ങൾ ധനുഷ് വെളിപ്പെടുത്തിയിട്ടില്ല.