സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എട്ടുകാലി, ഞാൻ സിനിമ മോഹി എന്നീ സിനിമകൾക്കു ശേഷം പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തമിഴ് സൂപ്പർഹിറ്റ് ചിത്രം 96ൽ തൃഷയുടെ ബാല്യകാലത്തെ അവതരിപ്പിച്ച ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. നവീൻ ടി. മണിലാലാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാല പാർവതി തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലക്ഷ്യ എന്റർടെയ്ൻമെന്റ്, റെറ്റ്കോണ് സിനിമാസ് എന്നീ ബാനറുകളിൽ എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.