രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈനൽസിന്റെ ചിത്രീകരണം പൂർത്തിയായി. പി.ആർ. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, ധ്രുവൻ, ടിനി ടോം, കുഞ്ചൻ, മാല പാർവതി, മുത്തുമണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രജീവ്, മണിയൻപിള്ള രാജു എന്നിവരാണ് സിനിമ നിർമിക്കുന്നത്.