ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേർകൊണ്ട പാർവൈയ്ക്കു ശേഷം അജിത്ത്-ബോണി കപൂർ-എച്ച്. വിനോദ് കൂട്ടുകെട്ടിൽ പുതിയ സിനിമയൊരുങ്ങുന്നു. തല 60 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്.
സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. സീ സ്റ്റുഡിയോസുമായി ചേർന്നാണ് ബോണി കപൂർ ചിത്രം നിർമിക്കുന്നത്.
ബോളിവുഡ് താരം വിദ്യാ ബാലൻ, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.