പഴയ ഹിറ്റ് ഗാനങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത് സംവിധായകന്റെ പ്രാപ്തിക്കുറവുകൊണ്ടാണെന്ന് സംഗീത സംവിധായകൻ ഇളയരാജ. വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 96ൽ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ് തുറന്നത്.
ഒരു പ്രത്യേക കാലഘട്ടത്തിൽ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തിൽ ഹിറ്റായിരുന്ന ഗാനം ഉപയോഗിക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നത് വളരെ മോശമാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാൽ നേരത്തെ ഹിറ്റായ ഒരു പാട്ട് അവർ ഉപയോഗിക്കുകയാണ്. മനോഹരമായ പാട്ട് ഉണ്ടാക്കാൻ സംഗീത സംവിധായകന് സ്റ്റഫില്ലാത്തതാണ് കാരണമെന്നും ഇളയരാജ പറഞ്ഞു.
കൂടാതെ ഇന്നത്തെ സംഗീതസംവിധായകരെ ഉപദേശിക്കാൻ ഞാൻ ആരാണെന്നും ഇളയരാജ ആരാഞ്ഞു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണഅ ഇളയരാജയുടെ പാട്ടുകൾ 96ൽ ഉപയോഗിച്ചതെന്ന് 96ന്റെ സംവിധായകൻ സി. പ്രേം കുമാർ പറഞ്ഞു.