സിനിമാ താരങ്ങൾ സൈബർ ആക്രമണത്തിന് ഇരയാകുന്നത് പുതിയ കാര്യമല്ല. മലയാളത്തിലെ അടക്കം നിരവധി നടിമാരാണ് തങ്ങൾക്ക് നേരേ ഉണ്ടാവുന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിട്ടുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത നടി ദൃശ്യ രഘുനാഥിന്റേതാണ്.
കഴിഞ്ഞ ദിവസം ദൃശ്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങൾക്ക് നേരെയാണ് മോശം അഭിപ്രായം വന്നത്. തന്നെ സദാചാരം പഠിപ്പിക്കാനെത്തിയ യുവാവിന് തക്ക മറുപടി കൊടുത്തിരിക്കുകയാണ് നടിയിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെ ദൃശ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.
"ഇതിനുള്ള മറുപടി ഉടൻ തന്നെ കൊടുത്തിരിക്കുകയാണ് നടി. ’സഹോദരാ ഞാൻ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്..? അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. എല്ലാ ശരീരങ്ങളിലും ഈ അവയവം സ്വാഭാവികമാണ്. അത് മുറിച്ച് കളയാൻ പറ്റില്ലല്ലോ. മറച്ച് പിടിക്കാവുന്ന രീതിയിൽ അത് മറച്ച് പിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസിലാക്കാൻ ശ്രമിക്കൂ'. എന്നായിരുന്നു ദൃശ്യയുടെ പ്രതികരണം.
സദാചാരം പറയാൻ വന്നവന് ആവശ്യത്തിനുള്ളത് കൊടുത്തതോടെ നടിയെ അഭിനന്ദിച്ച് ആളുകൾ എത്തിയിരിക്കുകയാണ്. നടിയുടെ ചിത്രങ്ങൾ മനോഹരമാണെന്നും അതിൽ യാതൊരു മോശവുമില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
എന്നാൽ നടിയെ കളിയാക്കുന്നവരും വിമർശിക്കുന്നവരും വേറെയുണ്ട്. എന്തായാലും ദൃശ്യയുടെ മറുപടി വൈറലായതോടെ മാധ്യമങ്ങളും ചർച്ചയാക്കിയിരിക്കുകയാണ്. ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഹാപ്പി വെഡ്ഡിംഗിലൂടെയാണ് ദൃശ്യ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.