അമിതാഭ് ബച്ചൻ അമിതാഭ് ബച്ചനായി അഭിനയിക്കുന്നു. ഹിന്ദിയിലല്ല മറാത്തിയിലാണെന്നു മാത്രം. മറാത്തി തീയറ്റർ പ്രവർത്തകനും നടനുമായ വിക്രം ഗോഖലേ സംവിധാനം ചെയ്യുന്ന എ.ബി. അനി സി.ഡി എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്റെ അതിഥി താരമായെത്തുന്നത്.
ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. അക്ഷയ് ബർദപുകർ ആണ് ചിത്രം നിർമിക്കുന്നത്.