മനുഷ്യപരിണാമത്തിന്റെ കഥ പറയുന്ന തമിഴ് ചിത്രം കോമാളിയുടെ ഏഴാമത്തെ ലുക്ക് പുറത്തിറങ്ങി. ആദത്തിന്റെയും ഹവ്വയുടെയും രൂപത്തിലുള്ള ജയം രവിയുടെയും കാജൽ അഗർവാളിന്റെയും ചിത്രമാണ് പോസ്റ്ററിൽ.
പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്യുന്ന കോമാളി ഒരു കോമഡി ചിത്രമാണ്. 9 ലുക്കുകളിലാണ് ചിത്രത്തിൽ ജയം രവി പ്രത്യക്ഷപ്പെടുന്നത്. യോഗിബാബു, കെ.എസ്. രവികുമാർ, ആർ.ജെ. ആനന്ദി, സംയുക്ത ഹെഗ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.