ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല.