ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നി സിനിമകൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ധമാക്ക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബാലു വർഗീസ്, ഹണി റോസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ലാൽ, സലീം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെക്ക് സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മുഹമ്മദ് അൻവറാണ് ചിത്രം നിർമിക്കുന്നത്.