കലാഭവൻ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജാണ് സിനിമയിലെ നായകൻ. പൃഥ്വി, മഡോണ, ധർമജൻ ബോൾഗാട്ടി, വിജയ രാഘവൻ, കോട്ടയം നസീർ എന്നിവരാണ് പോസ്റ്ററിലുള്ളത്.
പ്രയാഗ മാർട്ടിൻ, മിയ, ഐശ്വര്യ ലക്ഷ്മി, ഐമ സെബാസ്റ്റ്യൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ഗ്രീസിൽ പുരോഗമിക്കുകയാണ്.