മെന്റലിസ്റ്റ് ആദിയുമൊത്ത് തീയറ്റർ പ്രൊജക്ട് ഒരുക്കുവാൻ നടൻ മോഹൻലാൽ. "ഇൻ കോണ്‍വെർസേഷൻ വിത്ത് ഫയർ ഫ്ളൈസ്' എന്നാണ് പേര്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
കൂടാതെ 3ഡി സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുവാനുള്ള തയാറെടുപ്പിലാണ് മോഹൻലാൽ. ബാറോസ്-ദ് ഗാർഡിയൻ ഓഫ് ദ് ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ പേര്. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.