സിനിമ ചിത്രീകരണത്തിനിടെ നടൻ ജോണ്‍ ഏബ്രഹാമിന് പരിക്ക്. ആനീസ് ബസ്മീ സംവിധാനം ചെയ്യുന്ന പാകൽപംതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ജോണിന്റെ കൈക്കാണ് പരിക്കേറ്റത്.
മുംബൈയിൽ വച്ച് സിനിമയിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചികിത്സയ്ക്കു ശേഷം രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടർമാർ താരത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.
അനിൽ കപൂർ, ഇല്യാന ഡിക്രൂസ്, കൃതി, അർഷാദ്, പുൽകിത് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.