ഖാലിദ് റഹ്മാൻ സംവിധായം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഉണ്ട എന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്തും അഭിനയിക്കുന്നു. പോലീസ് വേഷത്തിലാണ് രഞ്ജിത്ത് സിനിമയിൽ അഭിനയിക്കുന്നത്.
ഇതിനു മുന്പും നിരവധി ചിത്രങ്ങളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പോലീസ് വേഷത്തിലെത്തുന്നത്. ആസിഫ് അലി, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.