വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും കഥാപാത്രങ്ങളാവുന്ന ചിത്രം വരുന്നു. കമല്‍ കെ എം ആണ് ചിത്രം ഒരുക്കുന്നത്. 'പട' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഇ 4 എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം തുടങ്ങി. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം.