മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ അഭിനയിക്കുന്നു. വൺ എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നത്. ചിറകൊടിഞ്ഞ കിനാക്കൾ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് ഈ സിനിമയൊരുക്കുന്നത്.
തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് വൺ. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും.