മലയാള സിനിമയുടെ താര രാജാവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സിനിമ ലോകം. അനശ്വരമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ കുടിയേറിയ താരത്തിന് ആശംസകളുമായി ലക്ഷക്കണക്കിന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
മോഹൻലാലിന്റെ അമ്പത്തിയൊമ്പതാമത്തെ പിറന്നാളാണിത്. താരത്തിന് ആശംസകളുമായി മമ്മൂട്ടി, നിവിൻ പോളി, പൃഥ്വിരാജ്, ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, ജയസൂര്യ തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
1960 മേയ് 21ന് പത്തനംതിട്ടയിലാണ് മോബൻലാൽ ജനിച്ചത്. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. അശോക് കുമാർ സംവിധാനം ചെയ്ത തിരനോട്ടത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഹൻലാൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് അറിയപ്പെടുന്ന താരമായി മാറുന്നത്.
മലയാള സിനിമയിലെ ബോക്സ് ഓഫീസ് റിക്കാർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്ത താരത്തിന്റെ ലൂസിഫർ 200 കോടി ക്ലബിലാണ് ഇടം നേടിയത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളാണ് അണിയറയിലൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.