തെന്നിന്ത്യയിൽ തരംഗമായ ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കിൽ നിന്നു സംവിധായകൻ രാഘവ ലോറൻസ് പിൻവാങ്ങി. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകൻ. സംവിധായകനായ താൻ അറിയാതെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതാണ് രാഘവ ലോറൻസിന്റെ പിന്മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത് മൂന്നാമതൊരാൾ പറഞ്ഞാണ് അറിഞ്ഞതെന്നും ഒരു സംവിധായകനെ സംബന്ധിച്ച് ഇത് വേദനാജനകമാണെന്നും രാഘവ ലോറൻസ് തന്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. തന്റെ ട്വിറ്റർ പോസ്റ്റിൽ ബഹുമാനം ലഭിക്കാത്ത വീട്ടിലേക്ക് പോകരുത് എന്ന തമിഴ് ചൊല്ല് അദ്ദേഹം ഉദ്ധരിക്കുന്നു. പണത്തേക്കാളും പ്രശസ്തിയേക്കാളും വലുതാണ് ആത്ഭാഭിമാനമെന്നും തന്റെ പിന്മാറ്റത്തിനു പല കാരണങ്ങളുണ്ടെങ്കിലും അതെല്ലാം ഇവിടെ പറയാൻ സാധ്യമല്ലെന്നും രാഘവ ലോറൻസ് ട്വിറ്ററിൽ കുറിച്ചു.
കാഞ്ചന-3യ്ക്കു ശേഷമാണ് രാഘവ ലോറൻസ് കാഞ്ചനയുടെ ഹിന്ദി റീമേക്കിലേക്കു കടക്കുന്നത്. കാഞ്ചനയിൽ നായകവേഷം ചെയ്തത് രാഘവ ലോറൻസ് തന്നെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വേണമെങ്കിൽ നിർമാതാവിൽ നിന്ന് തനിക്ക് പിൻവലിക്കാമെന്നും പക്ഷെ താനത് ചെയ്യില്ലെന്നും അക്ഷയ് കുമാറിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും രാഘവ പറയുന്നു. കിയാര അഡ്വാനിയാണ് ലക്ഷ്മി ബോംബിൽ അക്ഷയ് കുമാറിന്റെ നായികയാകുന്നത്.
Dear Friends and Fans..!I
— Raghava Lawrence (@offl_Lawrence) May 18, 2019
In this world, more than money and fame, self-respect is the most important attribute to a person's character. So I have decided to step out of the project, #Laxmmibomb Hindi remake of Kanchana@akshaykumar
@RowdyGabbar @Advani_Kiara pic.twitter.com/MXSmY4uOgR