ടോവിനൊ നായകനാകുന്ന ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാന കൃഷ്ണകുമാറാണ് നായിക.
നിതിൻ ജോർജ്, വിനീത കോശി, അൻവർ ഷെരീഫ്, പൗളി വിത്സണ്, തലൈവസൽ വിജയ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, ദേവി അജിത്ത് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രിൻസ് ഹുസൈനും ലിന്റോ തോമസുമാണ് ചിത്രം നിർമിക്കുന്നത്.